ആരോഗ്യനില മോശമായി, മദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആരോഗ്യനില മോശമായി, മദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ ക്രിയാറ്റിന്റെ അളവു കൂടിയ നിലയിലാണ്. കടുത്ത രക്തസമ്മര്‍ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കു പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പിഡിപി ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.