
പയ്യന്നൂർ : ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുകയായിരുന്ന ഹോട്ടൽ ജീവനക്കാരനെ തടഞ്ഞു നിർത്തി തലക്കടിച്ചു പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി 10.30 മണിയോടെ സെൻട്രൽ ബസാറിന് സമീപം വെച്ചാണ് സംഭവം. ടൗണിലെ ടോപ് ഫോം ഹോട്ടൽ തൊഴിലാളി പശ്ചിമ ബംഗാൾ സ്വദേശി മുസ്താ ക്കിനെ (28) യാണ് രണ്ടംഗ ജാർഖണ്ഡ്
സംഘം ആക്രമിച്ചത്. പ്ലാസ്റ്റിക് കവറിൽ ഇരുമ്പ് പോലുളള സാധനം കൊണ്ട് തലക്കടിക്കുകയായിരുന്നു വെന്ന് സംഭവസ്ഥലത്ത് ഓടിയെത്തിയവർ പറയുന്നു.
തലക്ക് പരിക്കേറ്റ ഹോട്ടൽ തൊഴിലാളിയെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന് തലക്ക് ഒമ്പതോളം തുന്നിട്ടിട്ടുണ്ട്.. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രാത്രിയിൽ തന്നെ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുസ്താക്കിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി