കാട്ടുപൂച്ച കടിച്ചെടുത്ത് ഓടി; കുഞ്ഞ് മേൽക്കൂരയിൽനിന്ന് വീണുമരിച്ചു

കാട്ടുപൂച്ച കടിച്ചെടുത്ത് ഓടി; കുഞ്ഞ് മേൽക്കൂരയിൽനിന്ന് വീണുമരിച്ചു

ബദായു (യുപി) ∙ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 15 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെ കാട്ടുപൂച്ച കടിച്ചെടുത്തുപാഞ്ഞു. മേൽക്കൂരയിൽനിന്നു താഴെവീണ കുഞ്ഞിനു ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബദായുവിലെ ഗൗത്രപാട്ടി ഭാവുനി ഗ്രാമത്തിലെ അസ്മ–ഹസൻ ദമ്പതികളുടെ മകൻ റിഹാൻ ആണു മരിച്ചത്. കുഞ്ഞുങ്ങൾ ജനിച്ചതുമുതൽ കാട്ടുപൂച്ചയെ വീടിനു സമീപത്തു കണ്ടെങ്കിലും ദമ്പതികൾ ഓടിച്ചുവിട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണു സംഭവം.