വൈദ്യുതി ബിൽ അടച്ചില്ലഫൂസ് ഊരിയ ലൈൻ മാനെ മർദ്ദിച്ചു.

വൈദ്യുതി ബിൽ അടച്ചില്ല
ഫൂസ് ഊരിയ ലൈൻ മാനെ മർദ്ദിച്ചു.


കാസറഗോഡ്. വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് കണക്ഷൻ ഫ്യൂസ് ഊരാനെത്തിയ ലൈൻമാനെ വീട്ടുകാരൻ മർദ്ദിച്ചു. കുമ്പള വൈദ്യുതി സെക്ഷൻ ഓഫീസിലെ മസ്ദൂർ കുമ്പളയിലെ ഷാഫി മൻസിലിൽ താമസിക്കുന്ന പി.മുഹമ്മദ് ഷെരീഫിനെ(51) യാണ് മർദ്ദിച്ചത്.ഇന്നലെ ഉച്ചക്ക് ആണ് സംഭവം.
മൊഗ്രാൽ പുത്തൂർ ശാസ്തനഗറിലെ മുഹമ്മദ് സിദ്ധിക്കിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിന്റെ വൈദ്യതി ബിൽ അടക്കാത്തതിനാൽ കണക്ഷൻ വിച്ചേദിക്കാൻ എത്തിയപ്പോഴാണ് വീട്ടിലുണ്ടായിരുന്ന യുവാവ് വൈദ്യുതി ഓഫീസിലെജീവനക്കാരനായ മുഹമ്മദ് ഷെരീഫിന്റെ മുഖത്ത് കൈ കൊണ്ട് അടിച്ച് പരിക്കേൽപിച്ചത്.തുടർന്ന് പരിക്കേറ്റ ലൈൻമാൻ ആ ശുപത്രിയിൽ ചികിത്സ തേടി.ലൈൻ മാൻ്റെപരാതിയിൽ മർദ്ദിച്ചതിനും ഔദ്യോഗികകൃത്യനിർവ്വഹണം


തടസപ്പെടുത്തിയതിനും കാസറഗോഡ് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.