ഹജ്ജ് തീര്‍ഥാടനത്തിന് പോയ ആദ്യസംഘം കണ്ണൂരില്‍ തിരിച്ചെത്തി

ഹജ്ജ് തീര്‍ഥാടനത്തിന് പോയ ആദ്യസംഘം കണ്ണൂരില്‍ തിരിച്ചെത്തിമട്ടന്നൂര്‍: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിന് പോയ ആദ്യസംഘം കണ്ണൂരില്‍ തിരിച്ചെത്തി. വെള്ളിയാഴ്ച ഉച്ച ഒരു മണിക്കാണ് 143 തീര്‍ഥാടകരുമായി എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. 72 പുരുഷന്‍മാരും 71 സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്.

ആഗസ്റ്റ് രണ്ട് വരെ 13 വിമാനങ്ങള്‍ കൂടി എത്താനുണ്ട്. അടുത്ത ഹജ്ജ് വിമാനം ഞായറാഴ്ച 11.45നാണ്.
തീര്‍ഥാടകര്‍ക്ക് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. പി.ടി.എ റഹിം എംഎല്‍എ, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത്, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, മുന്‍ എംഎല്‍എ എംവി ജയരാജന്‍, നോഡല്‍ ഓഫീസര്‍ എംസികെ അബ്ദുള്‍ ഗഫൂര്‍, ഹജ്ജ് കമ്മറ്റി അംഗങ്ങളായ പി പി മുഹമ്മദ് റാഫി, പി ടി അക്ബര്‍, സഫര്‍ കയാല്‍, കെ സുലൈമാന്‍ ഹാജി, എക്സിക്യൂട്ടീവ് ഓഫീസര്‍ പി എം ഹമീദ്, കിയാല്‍ എം ഡി ദിനേശ് കുമാര്‍, വി കെ സുബൈര്‍ ഹാജി, എ കെ ജി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പി പുരുഷോത്തമന്‍, യൂസഫ് പടനിലം എന്നിവര്‍ സ്വീകരിക്കാനെത്തി