ഫാ. തോമസ് (അജി) പുതിയപറമ്പിലിനെയാണ് താമരശേരി രുപത ബിഷപ് റെമിജീയോസ് ഇഞ്ചനാനി സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ മരിക്കുന്ന് ഗുഡ് ഷെപ്പേര്‍ഡ് പ്രീസ്റ്റ് ഹോമില്‍ താമസിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.

താമരശേരി: സ്ഥലംമാറ്റ ഉത്തരവ് അംഗീകരിക്കാതിരിക്കുകയും സഭയെ സമൂഹ മാധ്യമങ്ങളിലുടെ അധിക്ഷേപിക്കുകയും ചെയ്തുവെന്ന് കാണിച്ച് താമരശേരി രൂപത വൈദികനെ സസ്‌പെന്റ് ചെയ്തു. ഫാ. തോമസ് (അജി) പുതിയപറമ്പിലിനെയാണ് താമരശേരി രുപത ബിഷപ് റെമിജീയോസ് ഇഞ്ചനാനി സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ മരിക്കുന്ന് ഗുഡ് ഷെപ്പേര്‍ഡ് പ്രീസ്റ്റ് ഹോമില്‍ താമസിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഫാ. തോമസിനെ ഏപ്രില്‍ 29ന് നൂറംതോട് സെന്റ് ജോസഫ് പള്ളി വികാരിയായി നിയമിച്ച് ബിഷപ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് സ്വീകരിക്കാതെ വൈദികന്‍ ഒളിവില്‍ പോകുകയും സമൂഹ മാധ്യമങ്ങളിലൂടെ കുറിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് കടുത്ത അനുസരക്കേടും സഭയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതുമാണെന്ന് ബിഷപ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
മടങ്ങിയെത്തി പുതിയ ചുമതല ഏറ്റെടുക്കാന്‍ ബിഷപും രുപത കൂരിയയും പല തവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം തയ്യാറായില്ല. ഇത് കാനന്‍ നിയമത്തിന്റെയും സിറോ മലബാര്‍ സഭാ നിയമത്തിന്റെയും ലംഘനമാണ്.
ബിഷപ് സിനഡിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി പൊതുയോഗങ്ങളില്‍ സംസാരിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തു. ഇത് സഭാപരമായ അച്ചടക്ക ലംഘനവും അപകീര്‍ത്തി വരുത്തിവയ്ക്കുകയും ചെയ്തുവെന്ന് ജൂലായ് 18ന് ഇറക്കിയ ഡിക്രിയില്‍ പറയുന്നു.