വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തില്‍ വണ്ട്; പ്രതികരിച്ച് ഇന്ത്യന്‍ റെയില്‍വേ


ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തില്‍ വണ്ട്; പ്രതികരിച്ച് ഇന്ത്യന്‍ റെയില്‍വേ


ന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിലെ ഒരു യാത്രക്കാരൻ ഭോപ്പാലിൽ നിന്ന് ഗ്വാളിയോറിലേക്കുള്ള യാത്രയ്ക്കിടെ വാങ്ങിയ ഭക്ഷണത്തില്‍ വണ്ട്.  ഭക്ഷണത്തിന്‍റെ ഫോട്ടോകൾ സുബോധ് പഹലജൻ എന്ന യാത്രക്കാരന്‍ ട്വിറ്ററിൽ ഇതിന്‍റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ഐആർസിടിസി, റെയിൽവേ മന്ത്രാലയം, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരെ ടാഗ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ മറുപടിയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തി. യാത്രക്കാരൻ പങ്കുവെച്ച ചിത്രങ്ങളിലെ ചപ്പാത്തിയില്‍ ഒരു ചെറിയ വണ്ടിനെ കാണാം.  "@IRCTC ഉദ്യോഗസ്ഥൻ എന്‍റെ ഭക്ഷണത്തിൽ വന്ദേ ഭാരത് ട്രെയിനിൽ ഒരു വണ്ടിനെ കണ്ടെത്തി,"  അദ്ദേഹം ഫോട്ടോകള്‍ പങ്കുവച്ച് എഴുതി. റെയിൽവേ സേവയുടെ ട്വിറ്റർ അക്കൗണ്ട് ഉടൻ തന്നെ പ്രതികരണവുമായി രംഗത്തെത്തി. “ഞങ്ങൾ ഈ അസുഖകരമായ അനുഭവം ഉദ്ദേശിച്ചിട്ടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടി സ്വീകരിക്കും. നിങ്ങളുടെ  (DM) PNR, മൊബൈൽ നമ്പർ എന്നിവ പങ്കുവയ്ക്കാന്‍ ഞങ്ങളുമായി പങ്കുവയ്ക്കുക.' 

പിന്നാലെ ഡിവിഷണൽ റെയിൽവേ മാനേജർ ഭോപാലും അദ്ദേഹത്തിന്‍റെ ട്വീറ്റിന് മറുപടിയുമായെത്തി. യാത്രക്കാർക്ക് വേറെ ഭക്ഷണം നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. “ഐആർസിടിസി ഈ വിഷയത്തിൽ ഉടനടി നടപടിയെടുക്കുകയും യാത്രക്കാർക്ക് മറ്റൊരു ഭക്ഷണം എത്തിക്കുകയും  ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളോടു സഹിഷ്ണുത കാണിക്കില്ലെന്ന കർശന മുന്നറിയിപ്പോടെ ലൈസൻസി ഉടമയ്ക്കെതിരെ ഉചിതമായ ശിക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ട്,” ട്വീറ്റില്‍ എഴുതി. ഐആർസിടിസിയും ട്വീറ്റിനോട് പ്രതികരിച്ച് രംഗത്തെത്തി. ഭക്ഷണം തയ്യാറാക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ ബന്ധപ്പെട്ട സേവന ദാതാവിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഐആര്‍ടിസി അറിയിച്ചു. സേവന ദാതാവിന് കനത്ത പിഴയും ചുമത്തിയതായി അറിയിപ്പില്‍ പറയുന്നു.  ആത്മാർത്ഥമായ ക്ഷമാപണം നടത്തിയ ഐആര്‍സിടിസി സേവന ദാതാവിന് കനത്ത പിഴ ചുമത്തിയതായും അടുക്കളയിൽ നിരീക്ഷണം ശക്തമാക്കിയതായും അറിയിച്ചു.