നന്ദു ജി നമ്പ്യാർ സംവിധാനം ചെയ്യുന്ന ബലിക്കല്ല് എന്ന മലയാള സിനിമയുടെ പൂജ ചടങ്ങ് കണ്ണൂർ മസ്കറ്റ് പാരഡൈസ് ഹോട്ടലിൽ നടന്നു.

നന്ദു ജി നമ്പ്യാർ സംവിധാനം ചെയ്യുന്ന ബലിക്കല്ല് എന്ന മലയാള സിനിമയുടെ പൂജ ചടങ്ങ് കണ്ണൂർ മസ്കറ്റ് പാരഡൈസ് ഹോട്ടലിൽ  നടന്നു.

കണ്ണൂർ: രുദ്ര മീഡിയ പ്രോഡക്ഷൻസിന്റെ ബാനറിൽ  രമേശൻ കൈതേരിയുടെ തിരക്കഥയിൽ യുവ സംവിധായകൻ നന്ദു ജി നമ്പ്യാർ സംവിധാനം ചെയ്യുന്ന ബലിക്കല്ല് എന്ന മലയാള സിനിമയുടെ പൂജ ചടങ്ങ്കണ്ണൂർ മസ്കറ്റ് പാരഡൈസ് ഹോട്ടലിൽ  നടന്നു.
  ചടങ്ങിൽ സിനിമസീരിയൽ പ്രവർത്തകരും പ്രഗതി കോളേജ് ചെയർമാൻ വത്സൻ തില്ലങ്കേരിയും സഹൃദയ വാട്സ്ആപ്പ് കൂട്ടായ്മയും മറ്റു നിരവധി കലാകാരന്മാരും പങ്കെടുത്തു. ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമായി നടത്തുന്ന സിനിമയുടെ ഷൂട്ടിങ് ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കും.ഉത്ഘാടനം നടനും നാടകപ്രവർത്തകനുമായ രാജേന്ദ്രൻ തയാട്ട് നിർവഹിച്ചു. തുടർന്ന് ആക്ടിങ് വർക്ഷോപ്പും മോട്ടിവേഷൻ ക്ലാസും മറ്റു കലാപരിപാടികളും നടന്നു.പീപ്പിൾ മൂവ്മെന്റ് ഫോർ പീസ് ചെയർമാൻ ഫാദർ സ്‌കറിയ കല്ലൂർ സ്വിച് ഓൺ കർമം നിർവഹിച്ചു. കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ( ന്നാ താൻ കേസ് കൊട് ഫെയിം ) അശ്വിൻ പുതിയോട്ടിൽ (സീ കേരളം. മിഴി രണ്ടിലും സീരിയൽ ഫെയിം ) നടൻ ശ്രീപതി, ബാലതാരം കാശിനാഥ് ശ്രീപതി, സീരിയൽ താരം ധന്യ പ്രതാപ്, നടൻ വിനോദ് കോഴിക്കോട് ,നടൻ വിജയൻ കാരന്തൂർ, നടൻ മുരളികൃഷ്ണൻ പള്ളിയത്ത്, വാവ ബിന്ദു , ആന്റണി, സജി മാത്യു, വി കെ കെ  നമ്പ്യാർ, അയ്മനം സാജൻ സഹൃദയ വാട്സ്ആപ്പ് കൂട്ടായ്മയിലെ മറ്റു താരങ്ങളും സിനിമയിൽ വേഷമിടുന്നു.  ചിത്രത്തിന്റെ സംവിധാനം, ഛായാഗ്രഹണം അശോകൻ മണത്തണ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജോൺസി മലയിൽ, അസോസിയേറ്റ് ഡയറക്ടർ സജി മാത്യു, അസോസിയേറ്റ് ക്യാമറ ബാബു ഇരിട്ടി, ലോറൻസ് തിരുവല്ല, music  റാണ, lyrics  സുരേഷ് ആഞ്ജനേയൻ, singer   മീര സുരേഷ്, ആർട്ട്‌ ഡയറക്ടർ  വിനു നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ   ജേഷ്മ ഷിനോജ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്  രാഹുൽ ആർ. ടി .പി , stills സോണി മാത്യു,  makeup  നിമ്മി സുനിൽ , costume  jaisha bolgatty , PRO അയ്മനം സാജൻ.