ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെ .എസ്.എസ്.പി.എ ഇരിട്ടിയിൽ മൗനജാഥയും അനുശോചനയോഗവും നടത്തി.

ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെ .എസ്.എസ്.പി.എ  ഇരിട്ടിയിൽ മൗനജാഥയും അനുശോചനയോഗവും നടത്തി.


ഇരിട്ടി: മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെ എസ് എസ് പി എ  പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൗന ജാഥയും അനുസ്മരണയോഗവുംനടത്തി. നിയോജകമണ്ഡലം പ്രസിഡണ്ട്  പ്രസിഡണ്ട്  പി.വി.കുഞ്ഞനന്തന്‍ മാസ്റ്റര്‍, സെക്രട്ടറി, പീ.റ്റി വര്‍ക്കി, സംസ്ഥാന കമ്മിറ്റി അംഗം എം.ജി ജോസഫ്, ജില്ലാ വൈസ് പ്രസിഡണ്ട് എം എം മൈക്കിള്‍, പി.വി. ജോസഫ് പാരിക്കാപള്ളി, ഇബ്രാഹിംകുട്ടി, ജോസ് സൈമണ്‍, കെ. മോഹനന്‍, എന്‍. നാരായണന്‍ മാസ്റ്റര്‍, കെ ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി