ഭാര്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും പെട്രോളൊഴിച്ച് തീ കൊളുത്തി; യുവാവ് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ


ഭാര്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും പെട്രോളൊഴിച്ച് തീ കൊളുത്തി; യുവാവ് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ


പാലക്കാട്: പാലക്കാട് മഞ്ഞപ്രയിൽ ഭർത്താവ് ഭാര്യയുടെ ശരീരത്തിലും സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച് തീകൊളുത്തി. വടക്കഞ്ചേരി മഞ്ഞപ്ര ബസ്സ്റ്റോപ്പിൽ രാവിലെ 6 മണിക്കാണ് സംഭവം നടന്നത്. മഞ്ഞപ്ര സ്വദേശി കാർത്തികയുടെ ശരീരത്തിലാണ് ഭർത്താവ് പ്രമോദ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തുടർന്ന് ഇയാൾ സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ കുതറി മാറിയതിനാൽ നിസാര പരുക്കു മാത്രമാണ് സംഭവിച്ചത്. ഇവരെ ആലത്തൂർ താലൂക്ക്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ ഒഴിക്കുന്നത് കണ്ട കുട്ടികൾ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.