ശ്രീ ഉമ്മൻ ചാണ്ടി സമാനതകളില്ലാത്ത നേതാവ്:ഹ്യൂമൻ റൈറ്സ് ഫെഡറേഷൻ (HRF)
രാഷ്ട്രീയ കർമ്മകാണ്ഡത്തിൽ ധീരനായി നിലകൊണ്ട ആദർശ രാഷ്ട്രീയത്തിന്റെ കർമോന്മുഖനായ പ്രവർത്തകൻ. ബാലജനസഖ്യത്തിലൂടെയും KSU-വിലൂടെയും പൊതുപ്രവർത്തന രംഗത്ത് ഉദിച്ചുയർന്ന പൊന്നതാരകം പൊലിയുമ്പോൾ ജനസമ്പർക്ക നായകന് കേരളകരയൊന്നാകെ കണ്ണീർപ്രണാമങ്ങൾ അർപ്പിക്കുന്നു.
വില കുറഞ്ഞ രാഷ്ട്രീയ കപടശരങ്ങളുടെ ശരശയ്യയിൽ വീണപ്പോയും അക്ഷോഭ്യനായി അചഞ്ചലനായി ആരോപണങ്ങൾക്ക് തന്റെ സ്വതസിദ്ധമായ ശൈലിയിൽ മറുപടി പറഞ്ഞു തന്റെ രാഷ്ട്രീയരംഗത്തെ സത്യസന്ധതയും നേരും നെറിയും ജനങ്ങൾക്കു മുമ്പിൽ തെളിയിച്ച നന്മയുടെ നിസ്വർദ്ധതയുടെ ആൾരൂപം.
വിട പറയുമ്പോൾ കേരള രാഷ്ട്രീയത്തിന്റെ സംഭവബഹുലമായ ഒരു കാലഘട്ടം ഇതാ നമുക്കു മുന്നിലൂടെ കടന്നു പോകുന്നു.. ..
നാഷണൽ പ്രസിഡന്റ് മദനൻ.ടി-യുടെ അധ്യക്ഷതയിൽ അനുശോചന യോഗം കൂടി. പ്രമുഖ നാടകകൃത്തും HRF പത്തനംതിട്ട ജില്ല പ്രസിഡന്റുമായ പി.എൻ.സുരേഷ് ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. നാഷണൽ ജനറൽ സെക്രട്ടറി രഞ്ജിത് പി ചാക്കോ, നാഷണൽ ട്രഷറർ റെജി ബി തോമസ്, നാഷണൽ IT WING കോർഡിനേറ്റർ നിമ്മി അലക്സാണ്ടർ, നാഷണൽ ലീഗൽ അഡ്വൈസർ Adv.സി എ അഭിലാഷ്, PRO ഡോ.മനോജ് പോൾ, ആനി പെരേര, രാജൻ സാമൂവേൽ,ഡോ. ജിജി, അനീഷ് ശ്രീമംഗലം, ഷാജി പെരുങ്ങടവിള , എം.എ.ജലീൽ, പറമ്പിൽ പ്രകാശ്, അനീഷ് കണ്ണൂർ, സിനിമോൾ കെ.പി., എന്നിവർ സംസാരിച്ചു.