മഹാരാഷ്ട്രയിൽ ഹൈവേ നിർമാണത്തിനിടെ കൂറ്റൻ ക്രെയിൻ തകർന്നുവീണ് 15 മരണം

മഹാരാഷ്ട്രയിൽ ഹൈവേ നിർമാണത്തിനിടെ കൂറ്റൻ ക്രെയിൻ തകർന്നുവീണ് 15 മരണം

താനെ: മഹാരാഷ്ട്രയില്‍ യന്ത്രം തകർന്ന് വീണ് 15 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. താനെയിലെ ഷാപൂരിന് സമീപം ക്രെയിൻ തകർന്ന് വീണാണ് അപകടം. സമൃദ്ധി എക്‌സ്‌പ്രസ് ഹൈവേയുടെ മൂന്നാംഘട്ട നിർമാണ പ്രവർത്തനങ്ങള്‍ നടന്ന് വരികെയാണ് അപകടമെന്നാണ് സൂചന.