നേതാക്കൾക്കെതിരേയുള്ള പകപോക്കൽ രാഷ്ട്രീയം; കോൺഗ്രസ് പോലീസ് സ്‌റ്റേഷൻ മാർച്ചിൽ വൻ പ്രതിഷേധം

നേതാക്കൾക്കെതിരേയുള്ള പകപോക്കൽ രാഷ്ട്രീയം; കോൺഗ്രസ് പോലീസ് സ്‌റ്റേഷൻ മാർച്ചിൽ വൻ പ്രതിഷേധം
ഇരിട്ടി: ഇടതുസർക്കാർ പോലീസിനെ ഉപോയഗിച്ച് കോൺഗ്രസ് നേതാക്കളെ  കള്ളക്കേസിൽ കുടുക്കുന്നതിനേതിരോയും മാധ്യമ പ്രവർത്തകരെവോട്ടയാടുന്നതിനെതിരോയും ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. മഹിള കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ  അണിനിരന്ന മാർച്ച് പോലീസ് സ്‌റ്റേഷന് മുന്നിൽ ഇരിട്ടി സി.ഐ കെ.ജെ ബിനോയിയുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു. മാർച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി കെ.പി സാജു ഉദ്ഘാടനം ചെയ്തു.  ഫാസിസ്റ്റ് ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ നസീർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ പി.കെ ജനാർദ്ധനൻ, ജെയ്‌സൺ കാരക്കാട്ട്, വി.ടിതോമസ്, സാജുയോമസ്, തോമസ് വർഗീസ്,. പി.കുട്ട്യപ്പമാസ്റ്റർ ,മഹിളാ കോൺഗ്രസ് നേതാവ് മിനി പ്രസാദ്,മട്ടിണി വിജയൻ ,കെ.വി പവിത്രൻ, പി.സി പോക്കർ, കെ.സി ചാക്കോ , കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേൽ, ഷിജി നടുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.