വയനാട്ടിൽ വീട്ടിനുള്ളി​ൽ യുവാവും യുവതിയും തൂങ്ങി മരിച്ചു: മൃ​ത​ദേ​ഹ​ങ്ങ​ൾ അഴുകിയ നിലയിൽ
വീ​ടി​നു​ള്ളി​ൽ യുവാവും യുവതിയും തൂങ്ങി മരിച്ചു: മൃ​ത​ദേ​ഹ​ങ്ങ​ൾ അഴുകിയ നിലയിൽ

കല്പറ്റ :യു​വാ​വി​നേ​യും യു​വ​തി​യേ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൊ​ണ്ട​ർ​നാ​ട് പാ​തി​രി​മ​ന്ദം കോ​ള​നി​യി​ലെ ച​ന്ദ്ര​ന്‍റെ മ​ക​ൻ മ​ണി​ക്കു​ട്ട​ൻ (22), തൊ​ണ്ട​ർ​നാ​ട് പി​ലാ​ക്കാ​വ് കോ​ള​നി​യി​ലെ വെ​ളു​ക്ക​ന്‍റെ മ​ക​ൾ വി​നീ​ത (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ സ്ഥി​രീ​ക​രി​ച്ചു. ഒ​രു ഷാ​ളി​ലാ​ണ് ഇ​രു​വ​രേ​യും തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.വ​യ​നാ​ട്ടി​ലെ നി​ര​വി​ൽ​പ്പു​ഴ കീ​ച്ചേ​രി കോ​ള​നി​യി​ൽ ആണ് സംഭവം. വി​നീ​ത ഗ​ർ​ഭി​ണി​യാ​യി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു​ണ്ട്. മൃ​ത​ദേ​ഹം ജീ​ർ​ണി​ച്ച സ്ഥി​തി​യി​ലാ​യി​രു​ന്നു. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​മാ​യി​രു​ന്ന​തി​നാ​ൽ ആ​രും ഇ​ക്കാ​ര്യം അ​റി​ഞ്ഞി​രു​ന്നി​ല്ല.തൊ​ണ്ട​ർ​നാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തുടർന്ന്, മൃതശരീരങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.