ബ്രൗൺഷുഗറുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

ബ്രൗൺഷുഗറുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

കണ്ണൂർ .ലഹരിമരുന്നായ ബ്രൗൺഷുഗറുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂർ എൻ.ജി.ഒ.ക്വാട്ടേർസിൽ താമസിക്കുന്ന ടി.കെ.ശ്രീരാഗിനെ (27)യാണ്
കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തും സംഘവും അറസ്റ്റു ചെയ്തത്. പരിശോധനക്കിടെ
ബർണ്ണശ്ശേരി മൊയ്തീൻപള്ളിക്ക് സമീപം വെച്ചാണ് 1.375ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് എക്സൈസ് പിടിയിലായത്.റെയ്ഡിൽ
സിവിൽ എക്സൈസ്
ഓഫീസർമാരായ സി.എച്ച്. റിഷാദ്, എൻ.രജിത്ത് കുമാർ, എം. സജിത്ത് ,കെ. പി.റോഷി, ഗണേഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ എ.പി. ഷമീന എന്നിവരും ഉണ്ടായിരുന്നു.