ജോലിക്ക് പോകവേ റെയിൽവെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ചു

ജോലിക്ക് പോകവേ റെയിൽവെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ചു

മാഹി: ജോലിക്ക് പോകുന്നതിനിടെ മധ്യവയസ്കൻ മാഹി റെയിൽവെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ചു. കെ.ടി.സി മാഹി ബ്രാഞ്ചിൽ ജീവനക്കാരനായ മന്തരത്തൂരിലെ കൂടക്കണ്ടിത്താഴ ‘ശ്രീരാഗ’ത്തിൽ ജയനാരായണ(56)നാണ് മരിച്ചത്.

പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ഗംഗാധരൻ നമ്പ്യാരുടെയും സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: സീന. മക്കൾ: അദ്വൈത്, മംഗൾ. സഹോദരി: സന്ധ്യ