മണിപ്പൂർ കൃസ്ത്യൻ വംശഹത്യക്കെതിരെപ്രതിരോധ സംഗമം നടത്തി.

മണിപ്പൂർ 
കൃസ്ത്യൻ വംശഹത്യക്കെതിരെ
പ്രതിരോധ സംഗമം നടത്തി.
ഇരിക്കൂർ : മണിപ്പൂരിൽ കൃസ്ത്യൻ
വംശഹത്യ ലക്ഷ്യം വെച്ച് ഭരണകൂട ഒത്താശയോടെ നടന്നുകൊണ്ടിരിക്കുന്ന
സംഘ് പരിവാർ ആക്രമണങ്ങൾക്കെതിരെ ജനാധിപത്യ
ഐക്യം രൂപപ്പെടേണ്ടതുണ്ടെന്ന്
വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
വംശഹത്യ പ്രതിരോധ സംഗമം
ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി
സി കെ മുനവ്വിർ സംഗമം ഉദ്ഘാടനം ചെയ്തു, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് കെ പി
ഇബ്റാഹിം അധ്യക്ഷത വഹിച്ചു
കെ കെ കുഞ്ഞി മായൻ മാസ്റ്റർ, (മുസ്ലിം ലീഗ് ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് )
മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർ (സി പി ഐ മണ്ഡലം കമ്മിറ്റിയംഗം )
കെ ഹസൈനാർ (കോൺഗ്രസ് മണ്ഡലം കമ്മിറ്റിയംഗം )
വി പി ഖലീൽ , ( വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് )
ഷാജഹാൻ ഐച്ചേരി (വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം )
എന്നിവർ പ്രസംഗിച്ചു ,
വെൽഫെയർ പാർട്ടി ഇരിക്കൂർ
മണ്ഡലം കമ്മിറ്റിയംഗം എൻ റഷീദ്
ഹസൻ സ്വാഗതവും
എം പി നസീർ നന്ദിയും പറയുന്നു.