ഇരിട്ടി മാടത്തിയിലെ ആയുർ ക്ഷേത്ര ആയുർവേദ നേഴ്സിംഗ് കോളേജ് ഉദ്ഘാടനം ഇന്ന്
ഇരിട്ടി: ആയുർ ക്ഷേത്ര ആയുർവേദ നേഴ്സിംഗ് കോളേജ് ചൊവ്വാഴ്ച രാവിലെ 11ന് റിട്ട: പോലിസ് സുപ്രണ്ട് പ്രിൻസ് എബ്രഹാം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇരിട്ടി മലനാട് എജ്യുക്കേഷൻ സൊസൈറ്റിയുമായി സഹകരിച്ച് ആരംഭിക്കുന്ന സ്ഥാപനം മാടത്തിയിലാണ് പ്രവർത്തിക്കുക. ഇന്ത്യയിലും വിദേശത്തും ഏറെ തൊഴിൽ സാധ്യതയുള്ള ഒരു വർഷം നീണ്ടു നിൽക്കുന്ന നേഴ്സിങ് കോഴ്സിന് 50 കുട്ടികൾക്കാണ് പ്രവേശനം. 20 നിർദ്ധനരായ കുട്ടികളെ സൗജന്യമായി പഠിപ്പിക്കുകയും കാമ്പസ് അഭിമുഖം വഴി നല്ല ജോലി ലഭിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് മാനേജിംങ് ഡയറക്ടർ ഡോ. ഷിനോയ് രാജൻ, ഡോ.മീര മേനോൻ, തോമസ് വർഗീസ്, മട്ടിണി വിജയൻ, വി.ടി.തോമസ്, ജെയിംസ് മന്നാംക്കുളം, ഷാജി ജോസ് കുറ്റിയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.