മുറ്റത്ത് കളിക്കുന്നതിനിടെ മതില്‍ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

മുറ്റത്ത് കളിക്കുന്നതിനിടെ മതില്‍ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു


മലപ്പുറം: മലപ്പുറം താനൂരില്‍ മതില്‍ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കാരാട് സ്വദേശി ഫസലിന്റെ മകന്‍ ഫര്‍സില്‍ നിസാല്‍ ആണ് മരിച്ചത്. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മതില്‍ ദേഹത്തേക്ക് വീഴുകയായിരുന്നു.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഈ സമയത്ത് മാതാവും വീട്ടുകാരും കുട്ടിക്ക് സമീപം ഉണ്ടായിരുന്നു. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ മതില്‍ കുതിര്‍ന്നിരുന്നതാണ് അപകടത്തിന് കാരണമായത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.