ഇന്ത്യൻ സ്വച്ഛതാ ലീഗ് വിവിധ ശുചിത്വ കാമ്പെയ്‌നുമായി ഇരിട്ടി നഗരസഭ

ഇന്ത്യൻ സ്വച്ഛതാ ലീഗ് 
വിവിധ ശുചിത്വ കാമ്പെയ്‌നുമായി ഇരിട്ടി നഗരസഭ


ഇരിട്ടി: ബഹുജന പങ്കാളിത്തത്തോടെ രാജ്യവ്യാപകമായി നടത്തുന്ന സ്വച്ഛ് ഭാരത് അഭിയാൻ രണ്ടാം ഘട്ട  ശുചിത്വ  കാമ്പയിൻ  ഇന്ത്യൻ സ്വച്ഛതാ ലീഗിന്റെ ഭാഗമായി ഇരിട്ടി നഗരസഭയിൽ വിവിധ ശുചിത്വ  ബോധവൽക്കരണ പരിപാടികൾ നടത്തുമെന്ന് നഗരസഭാ ചെയർ പേഴ്സൺ കെ. ശ്രീലത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ മേൽനോട്ടത്തിനായി ഇരിട്ടി വാരിയേഴ്സ് എന്ന പേരിൽ 39 അംഗ ശുചിത്വ ടീമിനെ തെരെഞ്ഞെടുക്കുകയും ടീം ക്യാപ്റ്റനായി സിനിമ സംവിധായകൻ അനുരാജ് മനോഹറിനെ തെരെഞ്ഞെടുക്കുകയും ചെയ്തു. ശുചിത്യ പ്രചാരണത്തിന്റെ ഭാഗമായി ശനിയാഴ്ച  രാവിലെ 8 ന് യുവജന പങ്കാളിത്തത്വടെ  പുന്നാട് മുതൽ ഇരിട്ടി വരെ മാരത്തോൺ സംഘടിപ്പിക്കും. തുടർന്ന് ശുചീകരണവും മെഡിക്കൽ ക്യാമ്പും നടത്തും. 
17 ന് ഇരിട്ടി ടൗണിൽ മേഖലയിലെ ചിത്രകാരന്മാരെ അണിനിരത്തി ആരോഗ്യ ബോധവൽക്കരണ ചിത്രരചനയും 19 ന് ജനകീയ പങ്കാളിത്വത്തോടെ പഴശ്ശി ഡാമും പരിസരവും ശുചീകരിക്കും. കാമ്പയിന്റെ ഭാഗമായി ഇരിട്ടി ഹൈസ്കൂളിലും  വട്ടക്കയം എൽ പി സ്കൂളിലും ശുചിത്വ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ശുചീകരണ തൊഴിലാളികൾക്കുള്ള സുരക്ഷ ഉപകരണങ്ങൾ വിതരണം നടത്തുകയും ചെയ്തതായി ചെയർപേഴ്സൺ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ , സ്ഥിരം സമിതി അധ്യക്ഷ കെ. സോയ, ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ , കെ. നന്ദനൻ , ശ്രേയ എന്നിവരും പങ്കെടുത്തു.