ഇസ്രയേല്‍ ആക്രമണം; 50-ഓളം ഇസ്രയേല്‍ ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്


ഗാസ സിറ്റി: പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ഹമാസ് ബന്ദികളാക്കിയ അന്‍പതോളം ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെലഗ്രാം ചാനലിലൂടെ ഹമാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സയണിസ്റ്റ് ആക്രമണങ്ങളുടെയും കൂട്ടക്കൊലകളുടെയും ഫലമായി ഗാസ മുനമ്പില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ തടവുകാരുടെ എണ്ണം അൻപതോളമായെന്ന് അല്‍-ഖസം ബ്രിഗേഡ്‌സ് തങ്ങളുടെ ടെലഗ്രാം ചാനലിലൂടെ വ്യക്തമാക്കി.
ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ പ്രവേശിച്ച് 1400 പൗരന്മാരെ കൊലപ്പെടുത്തുകയും 220-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇസ്രയേല്‍ തിരിച്ചടിക്കുകയായിരുന്നു. നിലവില്‍ ആറായിരത്തിലധികം പേരാണ് ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.