പേരാവൂരിൽ ഇടിമിന്നലേറ്റ് വീട് തകർന്നു മൂന്നുപേർക്ക് പരിക്ക്

പേരാവൂരിൽ ഇടിമിന്നലേറ്റ് വീട് തകർന്നു മൂന്നുപേർക്ക് പരിക്ക് .


പേരാവൂർ : ഞായറാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ പേരാവൂർ വെള്ളർവള്ളിയിൽ വീട് തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു.വെളളർ വള്ളി വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗീകമായി തകർന്നത്.കുടുംബശ്രീ അയൽക്കൂട്ട യോഗം നടന്നുകൊണ്ടിരിക്കെയാണ് അപകടം.

പരിക്കേറ്റ കുടുംബശ്രീ അംഗങ്ങളായ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30),സതി (43) എന്നിവരെ ആദ്യം പേരാവൂർ താലൂക്ക് ആസ്പത്രിയിലും പിന്നീട് ജില്ല ആസ്പത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ വീടിന്റെ കോൺക്രീറ്റ് തൂണും ജനൽ ചില്ലും കസേരകളും വയറിംങ്ങും തകർന്നു