കൂത്ത്പറമ്പിൽ സ്കൂട്ടറിൽ കഞ്ചാവ് കടത്തവെ യുവാവ് അറസ്റ്റിൽ

കൂത്ത്പറമ്പിൽ സ്കൂട്ടറിൽ കഞ്ചാവ് കടത്തവെ യുവാവ് അറസ്റ്റിൽ
കൂത്തുപറമ്പ് :
കൂത്ത്പറമ്പിൽ സ്കൂട്ടറിൽ കഞ്ചാവ് കടത്തവെ യുവാവ് അറസ്റ്റിൽ കൂത്തുപറമ്പിൽ സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പോലീസ് പിടിയിലായി. ചെറുവാഞ്ചേരി ചീരാറ്റയിലെ നല്ലാട്ടു വയൽ ഹംസ (43)യെയാണ് കൂത്തുപറമ്പ് എസ്.ഐ. ടി.അഖിൽ അറസ്റ്റ് ചെയ്തത്.
ഇയാൾ സഞ്ചരിച്ച കെ.എൽ 58 എ.സി 2538 ആക്ടിവ സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച 199 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാത്രി ഏഴരയോടെ നരവൂർ ദൃശ്യ ക്ലബിന് സമീപം വച്ചാണ് ഇയാൾ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടിയിലായത്. ഇയാളുടെ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.