മദ്യലഹരിയിൽ ശല്യം ചെയ്തു; മകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ

മദ്യലഹരിയിൽ ശല്യം ചെയ്തു; മകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ


കോട്ടയം: സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലി കൊണ്ട് അടിച്ച് കൊന്നു. മുണ്ടക്കയം കുഴിമാവ് 116 ഭാഗത്ത് തോപ്പിൽ ദാമോദരന്റെ മകൻ അനുദേവൻ (45)​ ആണ് കൊല്ലപ്പെട്ടത്. മാതാവ് സാവിത്രിയെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബർ 20നാണ് സംഭവം.

അനുദേവനെ കൈയാലയിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് മാതാവും ബന്ധുക്കളും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ ഇരിക്കെ തിങ്കളാഴ്ച പുലർച്ചെ അനുദേവൻ മരിച്ചു.

Also Read- വിവാഹം അ‍ഞ്ചുദിവസം മുമ്പ്; നവവരൻ ബൈക്ക് അപകടത്തിൽ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

എന്നാൽ സംഭവത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന അനുദേവൻ മാതാവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് കൊലപ്പെടുത്തിയതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു.