ഹൃദയാഘാതം;മട്ടന്നൂർ ശിവപുരം സ്വദേശി സൗദിയിൽ നിര്യാതനായി

ഹൃദയാഘാതം;മട്ടന്നൂർ ശിവപുരം സ്വദേശി സൗദിയിൽ നിര്യാതനായി

 

ഉരുവച്ചാൽ :ശിവപുരം ചെന്നക്കണ്ടത്തിലെ അമയനിവാസിൽ മനോളി രജീഷ് (44 )സൗദിയിലെ ദമാമിലെ താമസ സ്ഥലത്ത് ഹൃദയ സ്തംഭനം മൂലം നിര്യാതനായി ഒക്ടോബർ നാലിനാണ് ലീവ് കഴിഞ്ഞ് തിരിച്ച് പോയത് പരേതരായ കുഞ്ഞിക്കണ്ണന്റെയും മനോളി ലീലയുടെയും മകനാണ് ഭാര്യ എം ഷബിന (സിപിഐ എം ചെന്നക്കണ്ടം ബ്രാഞ്ച് അംഗം മഹിളാ അസോസിയേഷൻ മാലൂർ വെസ്റ്റ് വില്ലേജ് സെക്രട്ടറി മാലൂർ പഞ്ചായത്ത് മുൻ സിഡി എസ് ചെയർപേഴ്സൺ )
മക്കൾ അമയ , ശിവ (ഇരുവരും വിദ്യാത്ഥികൾ മാലൂർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ )
സഹോദരൻ : മനോളി ശ്രീജിത്ത് (സി പി ഐ എം കക്കാട്ട്പറമ്പ് ബ്രാഞ്ച് അംഗം)
സംസ്ക്കാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് തില്ലങ്കേരി നിദ്രാലയത്തിൽ