ഗൂഡല്ലൂരിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു

ഗൂഡല്ലൂരിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു


തമിഴ്നാട് തേനി ഗൂഡല്ലൂരിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു. ഗൂഡല്ലൂർ സ്വദേശി ഈശ്വരൻ ആണ് മരിച്ചത്. വനത്തിൽ വേട്ടയ്ക് എത്തിയ ഈശ്വരനെയും സംഘത്തെയും മടക്കി അയക്കിന്നതിനിടെ, ഇയാൾ അക്രമാസക്തനായതോടെ വെടി ഉതിർക്കുകയിരുന്നുവെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം രാത്രിയിൽ മേഘമല കടുവാ സങ്കേതത്തിന്റെ ഭാഗമായ വണ്ണാത്തിപാറയിൽ വെച്ചായിരുന്നു സംഭവം. ഗുഡല്ലൂർ ഫോറസ്ററ് സംഘം വനത്തിനുള്ളിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഈശ്വരന്റെ നേതൃത്വത്തിലുള്ള വേട്ട സംഘത്തെ കാണുകയുമായിരുന്നു. ഇവരോട് കാട്ടിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തുടർന്ന് തർക്കം ഉണ്ടാവുകയും ഈശ്വരൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിയ്ക്കാൻ ശ്രമിയ്ക്കുകയുമായിരുന്നു.

സൈബർ ആക്രമണം; വനിതാ കമ്മീഷന്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമെന്ന് അച്ചു ഉമ്മൻ

പ്രാണരക്ഷാർത്ഥമാണ് വെടി ഉതിർത്തതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ഈശ്വരന്റെ നെഞ്ചിൽ ആണ് വെടിയേറ്റത്. ഉടൻ തന്നെ കമ്പത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേയ്ക് മാറ്റി. എന്നാൽ പോസ്റ്റ്‌മോർട്ടം കമ്പത്ത് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ, കമ്പം ആശുപത്രിയ്ക് മുൻപിൽ പ്രതിഷേധം നടത്തി.

എന്നാൽ, ഈശ്വരനും സംഘവും വേട്ടയ്ക് പോയതല്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.