ഇടിമിന്നലിൽ ആറളം ചെടിക്കുളത്ത് രണ്ട് വീടുകൾക്ക് നാശം

ഇടിമിന്നലിൽ ആറളം  ചെടിക്കുളത്ത് രണ്ട് വീടുകൾക്ക് നാശം 
ഇരിട്ടി: ചൊവ്വാഴ്ച വെകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ ആറളം മേഖലയിൽ വീടുകൾക്ക് നാശം.   ആറളം ഗ്രാമപഞ്ചായത്തിലെ   ചെടിക്കുളത്തെ  പന്നിക്കോട്ട്  ഉലഹന്നാൻ,  താഴത്തേടത്ത്  ജോസ് എന്നിവരുടെ വീടുകൾക്കാണ് കേടുപാട് സംഭവിച്ചത്.  
 രണ്ട് വീടുകളുടെയും വയറിങ് പൂർണ്ണമായി കത്തിനശിച്ചു. ഇടിയുടെ ആഘാതത്തിൽ പന്നിക്കോട്ട് ഉലഹന്നാന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന്  സമീപത്തുള്ള  പവർ സ്വിച്ച്  പൊട്ടിത്തെറിച്ചു്  ഗ്യാസ് പൈപ്പിന് തീ പിടിച്ചെങ്കിലും  ഗ്യാസ് കണക്ഷൻ വിച്ഛേദിക്കാൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി .  വീട്ട് ഉപകരണങ്ങൾ പലതും കത്തി നശിച്ചു. താഴത്തേടത്ത്  ജോസിന്റെ  വീടിന്റെ  അസ്പറ്റോസ് ഷീറ്റുകൾ തകർന്നു.  ചുവരുകൾക്കും അടിത്തറയ്ക്കും കേടുപാടുകൾ സംഭവിച്ചു . അമ്പലക്കണ്ടി പ്രദേശത്ത് മിക്ക വീടുകളിലുംജനങ്ങൾക്ക് ഇടിമിന്നൽ അനുഭവപ്പെട്ടതായും ജനങ്ങൾ പറയുന്നു. ആറളം പോലീസും ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സും സ്ഥലത്തെത്തി. സംഭവത്തിൽ ആർക്കും പരിക്ക് ഇല്ല.