തൃശൂരില്‍ കനത്ത മഴ; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് റെയില്‍ പാളത്തില്‍ ആല്‍മരം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇതേ തുടര്‍ന്ന് ആലപ്പുഴ - കണ്ണൂര്‍ ഇന്റര്‍സിറ്റി വടക്കാഞ്ചേരിയില്‍ പിടിച്ചിട്ടു. ആളപായം ഇല്ലെന്നാണ് പ്രാഥാമിക റിപ്പോര്‍ട്ടുകള്‍.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പെയ്തത്. ചേലക്കരയിലും, മുള്ളൂര്‍ക്കരയിലും ദേശമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി ഭാഗങ്ങളിൽ മരം കടപുഴകി വീണിട്ടുണ്ട്. രണ്ട് വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.