അന്യ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി
ഉളിക്കൽ : അന്യ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനയുമായി ഉളിക്കൽ ഗ്രാമ പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ്. പഞ്ചായത്തിലെ ടൗണുകൾ കേന്ദ്രീകരിച്ച് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പാഴ്‌സൽ വാങ്ങുന്ന ഭക്ഷണ സാധനങ്ങളും, മദ്യകുപ്പികളും പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതായി നിരവധി പരാതികൾ പൊതുജനങ്ങൾക്കിടയിൽനിന്നും ഉയർന്നുവന്നിരുന്നു. പരിശോധനയിൽ ഇവർ താമസിക്കുന്ന സ്ഥലങ്ങളിൽ ഭക്ഷണ പാകം ചെയ്യുമ്പോഴുണ്ടാക്കുന്ന അവിശിഷ്ടങ്ങളും മറ്റും പൊതു ഇടങ്ങളിൽ വലിച്ചെറിഞ്ഞതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിയമലംഘനം കണ്ടെത്തിയ സ്ഥലങ്ങളിലെ കെട്ടിട ഉടമകൾക്ക് നിയമപരമായ നോട്ടീസ് നല്കുകയും പിഴ ഇടാക്കുക്കയും ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ഇത്തരത്തിൽ പഞ്ചായത്ത് പരിധിയിലെ ഇത്തരം തൊഴിലാളികളുടെ താമസസ്ഥങ്ങളിൽ പരിശോധന കർശനമാക്കും. ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് വി. ജെയിംസ്, വി ഇ ഒ വിഷ്ണു രാജ്, ക്ലർക്ക് എം. ഷമൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.