ഇരിട്ടി: ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, പായം പഞ്ചായത്ത് ആയുഷ് ആയുർവേദ ഡിസ്പെൻസറി കോളിക്കടവ് എന്നിവരുടെ ആഭിമുഖ്യത്തിൽ എട്ടാമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ക്ഷീരകർഷകർക്കായി പാലാഴി ക്യാമ്പ് സംഘടിപ്പിച്ചു. പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു. ഡോ. ചിന്നകേശ്വർ, പഞ്ചായത്ത് അംഗങ്ങളായ സൂര്യ വിനോദ്, പ്രീത ഗംഗാധരൻ തുടങ്ങിയവർ സംബന്ധിച്ചു.
ദേശീയ ആയുർവേദ ദിനം ക്ഷീരകർഷകർക്കായി പാലാഴി ക്യാമ്പ് നടത്തി
ദേശീയ ആയുർവേദ ദിനം ക്ഷീരകർഷകർക്കായി പാലാഴി ക്യാമ്പ് നടത്തി