തമിഴ്‌നാട് രാജ്‌ഭവന് നേരെ പെട്രോൾ ബോംബെറിഞ്ഞു; യുവാവ് പിടിയിൽ

തമിഴ്‌നാട്ടിൽ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് പെട്രോൾ ബോംബെറിഞ്ഞു. രാജ്‌ഭവന്റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കറുക്ക വിനോദ് എന്നയാളാണ് അറസ്റ്റിലായത്. സൈദാപേട്ട് കോടതി പരിസരത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിൽ നിന്ന് പെട്രോൾ മോഷ്ടിച്ച വിനോദ് രണ്ട് കുപ്പികളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി രാജ്ഭവനിലെ പ്രധാന ഗേറ്റിലേക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു