ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ്ബിന്റെയും പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
ഇരിട്ടി : ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ്ബിന്റെയും പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും നേതൃത്വത്തില്‍ നടത്തിയ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആന്റണി പുളിയംമാക്കല്‍ ഉദ്ഘാടനം ചെയ്തു. പിടഎ പ്രസിഡന്റ് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഗീത, നിതീഷ് ജോസഫ്, മനോജ് വള്ളിത്തോട്, ഒ.അശോകന്‍, ബെന്നി പാലയ്ക്കല്‍, അബ്ദുള്‍ അസീസ്, ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി ടി.വി. ഷാജി എന്നിവര്‍ പ്രസംഗിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ സജേഷ് ക്ലാസെടുത്തു.