പലസ്തീന് ജീവന്‍രക്ഷാ മരുന്നുകളും സഹായങ്ങളുമായി ഇന്ത്യ; വ്യോമസേന വിമാനം ഗാസയിലേക്ക്

പലസ്തീന് ജീവന്‍രക്ഷാ മരുന്നുകളും സഹായങ്ങളുമായി ഇന്ത്യ; വ്യോമസേന വിമാനം ഗാസയിലേക്ക്


ജീവന്‍ രക്ഷാ മരുന്നുകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ടര്‍പോളിനുകള്‍, സാനിറ്ററി വസ്തുക്കള്‍, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ടാബ്ലറ്റുകള്‍ തുടങ്ങിയ 38.5 ണ്‍ അത്യാവശ്യ സാധനങ്ങളാണ് ഗാസയില്‍ എത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

ന്യുഡല്‍ഹി: ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ പലസ്തീന്‍ ജനതയ്ക്ക് സഹായവുമായി ഇന്ത്യ. ജീവന്‍രക്ഷാ മരുന്നുകളും കിടക്കകളും മറ്റ് സഹായങ്ങളുമായി വ്യോമസേന വിമാനം ഗാസയിലേക്ക് പുറപ്പെട്ടു. ഈജിപ്തിലെ റാഫ അതിര്‍ത്തി വഴിയാണ് വ്യോമസേന ഗാസയിലെത്തുക.

ജീവന്‍ രക്ഷാ മരുന്നുകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ടര്‍പോളിനുകള്‍, സാനിറ്ററി വസ്തുക്കള്‍, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ടാബ്ലറ്റുകള്‍ തുടങ്ങിയ 38.5 ണ്‍ അത്യാവശ്യ സാധനങ്ങളാണ് ഗാസയില്‍ എത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഒക്‌ടോബര്‍ ഏഴിന് സ്രയേല്‍- ഹമാസ് ഏറ്റുമുട്ടല്‍ തുടങ്ങിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യസഹായമാണ് ഇത്.

വ്യോമസേനയുടെ ഏറ്റവും വലിയ ചരക്കുവിമാനമാണ് ഗാസയിലേക്ക എത്തുന്നത്. പലസ്തീന് സഹായവുമായി എത്തുന്ന അപൂര്‍വ്വം ചില അറബ് ഇതര രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യയും ഇതോടെയെത്തുന്നത്.