ഗസ്സയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും 19 ദിവസമായി തുടരുന്ന യുദ്ധത്തില്‍ കഴിഞ്ഞ 15വര്‍ഷത്തില്‍ ഉണ്ടായതിലധികം മരണമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കണ്ണിന് കണ്ണെന്ന നിലയില്‍ പ്രതികാരം ചെയ്താല്‍ ലോകം അന്ധമാകുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഈ ജനക്കൂട്ടം കാണുമ്പോള്‍ അറിയാം ജനങ്ങളുടെ മനസും ഹൃദയവും എവിടെയാണെന്ന്. ഈ യുദ്ധം നിര്‍ത്തണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. മാനുഷിക നിയമത്തിന്റെ ലംഘനമാണ് പലസ്തീനില്‍ കാണുന്നത്', ശശി തരൂര്‍ പറഞ്ഞു. യുദ്ധം അവസാനിക്കുന്നതിന് മുന്‍പ് എത്ര കുഞ്ഞുങ്ങളുടെ ജീവനെടുക്കുമെന്നും അദ്ദേഹം ചോദിച്ചു.
ഇത് മുസ്ലിം വിഷയമല്ല, മനുഷ്യാവകാശത്തിന്റെ വിഷയമാണ്. ആരുടെയും മതം ചോദിച്ചിട്ടല്ല ബോംബ് വീഴുന്നത്. ഫലസ്തീന്‍ ജനസംഖ്യയുടെ ഒന്നുരണ്ട് ശതമാനം ക്രിസ്ത്യന്‍സുമുണ്ട്. അവരുടെ ഈ യുദ്ധത്തില്‍ മരണപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കുന്ന കാലം യാസര്‍ അറാഫത്തിനെ മൂന്നാലു പ്രാവശ്യം നേരില്‍ കണ്ട് സംസാരിക്കാന്‍ അവസരമുണ്ടായി. ഇന്ദിര ഗാന്ധിയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇന്ത്യയുടെ പിന്തുണ എപ്പോഴും ഫലസ്തീന് ഉണ്ടായിരുന്നു എന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രാഈലിനെ പിന്തുണക്കുന്നവരും പാശ്ചാത്യ രാജ്യങ്ങളുമാണ് ഫലസ്തീനിലെ സായുധ സംഘമായ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിക്കാറുള്ളത്. ഗസ്സയുടെ ഭരണവും ഹമാസിനാണ്. എന്നാല്‍, ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി നടന്ന പരിപാടിയില്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ചുള്ള ശശി തരൂരിന്റെ പ്രസംഗം വിവാദമായിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാണ് ഇതുസംബന്ധിച്ച് നടക്കുന്നത്. ഇടതുപക്ഷ അനുഭാവികള്‍ അടക്കം വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.