കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി: പ്രതി അറസ്റ്റിൽകെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി: പ്രതി അറസ്റ്റിൽ


പെരുമ്പാവൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ യാത്രികന്റെ ലൈംഗികാതിക്രമം. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസറുദ്ദീനാണ് യുവതിയ്ക്ക് നേരെ അതിക്രമം നടത്തിയത്.


ഇന്ന് ഉച്ചയോടെയാണ് സംഭവവുണ്ടായത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് അസറുദ്ദീൻ. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസ് വല്ലം പള്ളിപ്പടിയിൽ എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു.