സൗദി സന്ദർശക വിസ പുതുക്കാൻ രാജ്യം വിടേണ്ടതില്ല, ആറുമാസം വരെ ഓൺലൈനിൽ പുതുക്കാമെന്ന് ജവാസാത്ത്

സൗദി സന്ദർശക വിസ പുതുക്കാൻ രാജ്യം വിടേണ്ടതില്ല, ആറുമാസം വരെ ഓൺലൈനിൽ പുതുക്കാമെന്ന് ജവാസാത്ത്


റിയാദ്: സഊദിയിലെ ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദർശക വിസകൾ ഓൺലൈനിൽ പുതുക്കാമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അബ്ശിർ, മുഖീം പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പുതുക്കേണ്ടത്. സിംഗിൾ എൻട്രി വിസകൾ 180 ദിവസം വരെ ഓൺലൈനിൽ പുതുക്കാം.

മൾട്ടി എൻട്രി വിസകൾ 180 ദിവസത്തിന് ശേഷം ഓൺലൈനിൽ പുതുക്കാൻ സാധിക്കാത്തതിനാൽ സഊദി അറേബ്യയിൽ നിന്ന് പുറത്തുകടന്ന് തിരിച്ചുവരേണ്ടിവരും. നിലവിൽ ഓരോ മൂന്നു മാസവും സഊദി അറേബ്യക്ക് പുറത്ത് പോയി തിരിച്ചുവരുകയാണ് ചെയ്യുന്നത്.

ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷർ ഇൻഡിവിജ്വൽ, അബ്ഷിർ ബിസിനസ്സ് മുഖീം ഇലക്ട്രോണിക് പോർട്ടൽ വഴിയും “സിംഗിൾ” വിസിറ്റ് വിസ കാലാവധി തീരുന്നതിന് ഒരാഴ്ചക്കുള്ളിൽ പുതുക്കാമെന്ന് ജവാസാത് അറിയിച്ചു. എന്നാൽ, സന്ദർശകന് മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്.