കേരളത്തിലെ പാഠപുസ്തകങ്ങളിൽ 'ഇന്ത്യ' എന്ന പേര് തുടരും; കർണാടകയിൽ മാറ്റം നടപ്പാക്കില്ലെന്ന് ഡികെ ശിവകുമാർ

കേരളത്തിലെ പാഠപുസ്തകങ്ങളിൽ 'ഇന്ത്യ' എന്ന പേര് തുടരും; കർണാടകയിൽ മാറ്റം നടപ്പാക്കില്ലെന്ന് ഡികെ ശിവകുമാർ


തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് ആക്കാനുളള തീരുമാനം കേരളത്തിൽ നടപ്പാക്കില്ല. കേരളത്തിൽ പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന് തുടരും. NCERT യുടെ ശുപാർശ യോജിക്കാനാകാത്ത നീക്കമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. പാഠ്യപുസ്ക പരിഷ്കരണത്തിന‍്റെ പേരിൽ നടക്കുന്ന് ജനാധിപത്യ വിരുദ്ധതയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

‘ഭാരതം എന്ന പേര് ആത്മാഭിമാനം വളർത്തുന്നു:ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്നു പറഞ്ഞിട്ടില്ല’ സി ഐ ഐസക്

NCERT ശുപാർശ രാഷ്ട്രീയ തട്ടിപ്പെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള തന്ത്രമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. പാഠപുസ്തകങ്ങളിൽ ചരിത്രത്തെ വളച്ചൊടിക്കാനുളള ശ്രമമാണ് ബിജെപിയുടേതെന്നും കോൺഗ്രസ് വ്യക്തമാക്കി.

കർണാടകയിൽ മാറ്റം നടപ്പാക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. പാഠപുസ്തകങ്ങളിൽ ഒരു മാറ്റവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ മുന്നണിയെ ഭയന്നുളള നീക്കമെന്നാണ് ഡി എം കെ യുടെ പ്രതികരണം. ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്ന് സിപിഎമ്മും വിമർശിച്ചു.