മ്യാൻമറിൽ സ്കൂളിൽ വ്യോമാക്രമണം; 11 പേർ കൊല്ലപ്പെട്ടു

മ്യാൻമറിൽ സ്കൂളിൽ വ്യോമാക്രമണം; 11 പേർ കൊല്ലപ്പെട്ടു

നെയ്പിഡോ: മ്യാൻമറിലെ ചിൻ സംസ്ഥാനത്ത് സ്കൂളിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ എട്ട് കുട്ടികൾ അടക്കം പതിനൊന്ന് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് വിദൂര ഗ്രാമമായ വുയിലുവിലായിരുന്നു സംഭവമെന്ന് പ്രദേശവാസികൾ പറയുന്നു. ഏഴിനും പതിനൊന്നിനുമിടെയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.

നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ട്. രാജ്യത്തെ പട്ടാള ഭരണകൂടത്തിനെതിരെയുള്ള സായുധ ഗ്രൂപ്പുകളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ചിൻ. ഇന്ത്യൻ അതിർത്തിക്ക് സമീപം വിമത ഗ്രൂപ്പായ പീപ്പിൾസ് ഡിഫൻസ് ഫോഴ്സും സൈന്യവും തമ്മിലെ ഏറ്റുമുട്ടൽ ശക്തമാണ്.