![](https://opennewsx24.com/wp-content/uploads/2023/11/indian-railway-biggest-expansion-plans-including-new-tracks-300x148.jpg)
2027 ഓടെ എല്ലാ റെയിൽ യാത്രക്കാർക്കും കൺഫേം ടിക്കറ്റ് ലഭ്യമാക്കുമെന്ന് റെയിൽവേ. ഇതോടെ പ്രതിദിനം ഓടുന്ന ട്രെയിൻ സർവീസുകളുടെ എണ്ണം 13,000 ആയി ഉയർത്തുമെന്ന് റെയിൽവേ അറിയിക്കുന്നു. റെയിൽവേ അധികൃതരെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇത്തരത്തിലൊരു പരിഷ്കരണത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.എല്ലാവർഷവും 4,000 മുതൽ 5,000 കിലോമീറ്റർ വരെ പുതിയ ട്രാക്കുകൾ നിർമിക്കാനാണ് റെയിൽവെ ഒരുങ്ങുന്നത്. എല്ലാ ദിവസവും 10,748 ട്രെയിനുകളാണ് സർവീസ് നടത്തുന്നത് അത് 13,000 ആയി ഉയർത്താനും റെയിൽവേ തയ്യാറെടുക്കുന്നുണ്ട്. വരുന്ന മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ 3,000 പുതിയ ട്രെയിനുകളും ട്രാക്കിലിറക്കുമെന്നും എൻ.ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.