തില്ലങ്കേരിയിൽ 30 വീടുകളുടെ താക്കോൽ ദാനം നടത്തി

തില്ലങ്കേരിയിൽ 30 വീടുകളുടെ താക്കോൽ ദാനം നടത്തി.


ഇരിട്ടി . തില്ലങ്കേരി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച 30 വീടുകളുടെ താക്കോൽ ദാന കർമ്മം
കെ.കെ.ഷൈലജ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  നാജിദ സാദിഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. സനീഷ്, എം. രതീഷ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. ആശ, പി. കെ. രതീഷ് , വി.വിമല,  പഞ്ചായത്ത് അംഗങ്ങളായ  കെ.വി. രാജൻ, എൻ. മനോജ്, രമണി മിന്നി , ബിഡിഒ മീരാഭായ്,   ജേയന്റ് ബിഡിഒ ദിവാകരൻ, വിഇ ഒ തസ്നിം, പി.കെ.മുഹമ്മദ്, കെ.എ. ഷാജി, പി.പി. സുഭാഷ്, മുരളിധരൻ കൈതേരി , കെ.പി. പത്മനാഭൻ , എ. രാജു, പ്രശാന്തൻ മുരിക്കോളി, കെ.വി. അലി, പഞ്ചായത്ത് സെക്രട്ടറി ദിനേശൻ പാറയിൽ എന്നിവർ സംസാരിച്ചു.