ഗാസ: വടക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ജബ്ബലിയ്യ ക്യാമ്പിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. 50ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ യാഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമല്ല. നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റി്ട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു. അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേലാണ് ആക്രമണം നടത്തിയതെന്നു ഗാസ ആരോഗ്യമന്ത്രാലയം ആരോപിച്ചു. ക്യാമ്പ് പൂര്‍ണമായും തകര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം ഈ സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ജബ്ബലിയ. 2023 ജൂലൈ വരെ യുഎന്നിന്റെ കണക്കുകള്‍ പ്രകാരം ഇവിടെ 1,16,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗാസയിലെ ഇസ്രയേലിന്റെ കരയാക്രമണം ശക്തമാണ്. ജനവാസ കേന്ദ്രങ്ങളിലും ഇസ്രയേല്‍ സേനയെത്തി ആക്രമണം തുടരുകയാണ്. ഗാസയിലെ ആകെ മരണം 8525 ആയിരിക്കുകയാണ്.