ഒന്നാം നിലയില്‍ കാര്‍ റിപ്പയറിങ്ങിനിടെ തീപ്പൊരി ഉണ്ടാകുകയും തുടര്‍ന്ന് ഇതിനടുത്ത് ഡ്രമുകളില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളിലേക്ക് തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു.

ഹൈദരാബാദ്: നാലുനില കെട്ടിടത്തില്‍ തീപിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. കെട്ടിടത്തില്‍ കുടുങ്ങികിടന്നവരെ ജനലിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. ഇരുപത്തിയൊന്ന് പേരെ രക്ഷപ്പെടുത്തി ചിലര്‍ അബോധാവസ്ഥയിലാണ്. തിങ്കളാഴ്ച്ച രാവിലെ 9.30 ഓടെയാണ് സംഭവം നടന്നത്.
ഒന്നാം നിലയില്‍ കാര്‍ റിപ്പയറിങ്ങിനിടെ തീപ്പൊരി ഉണ്ടാകുകയും തുടര്‍ന്ന് ഇതിനടുത്ത് ഡ്രമുകളില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളിലേക്ക് തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു. പിന്നീട് കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്കും തീ പടര്‍ന്നുപിടിച്ചു. തീപ്പിടിത്തതിന്‍രെ കാരമം ഇതുവരെ വ്യ്കതമല്ല. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു.