കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു; ആകെ മരണം അഞ്ചായി
കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ (45) ആണ് മരിച്ചത്. സ്ഫോടനത്തിൽ മരിച്ച ലിബിനയുടെ അമ്മയാണ്. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ മകൻ പ്രവീൺ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.