കളമശ്ശേരി സ്‌ഫോടനം: നാല് റിമോട്ടുകള്‍ പ്രതിയുടെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തു; തെളിവുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍

കളമശ്ശേരി സ്‌ഫോടനം: നാല് റിമോട്ടുകള്‍ പ്രതിയുടെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തു; തെളിവുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍


കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പോലീസ് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു. സ്‌ഫോടനത്തിനായ ഉപയോഗിച്ച നാല് റിമോര്‍ട്ടുകളാണ് പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ഇത് ഉപയോഗിച്ചാണ് പ്രതി കളമശ്ശേരിയില്‍ സ്‌ഫോടനം നടത്തിയെതെന്നാണ് പോലീസിന് ലഭിക്കുന്ന വിവിരം. സ്‌ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തില്‍ കൊടകര പോലീസ് സ്‌റ്റേഷനിലെത്തിയ പ്രതി റിമോര്‍ട്ടുകള്‍ വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. റിമോര്‍ട്ടുകള്‍ വെള്ള കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്.

കേരളത്തിനെ ഞെട്ടിച്ച സ്‌ഫോടനം നടന്ന് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് നിര്‍ണായകമായ തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നത്. മാര്‍ട്ടിന്റെ സ്‌കൂട്ടര്‍ കൊടകര പോലീസ് സ്‌റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത് ഉച്ചകഴിഞ്ഞ് നടത്തിയ തെളിവെടുപ്പിലാണ് പ്രതി നാല് റിമോര്‍ട്ടുകള്‍ സ്‌കൂട്ടറില്‍ നിന്ന് എടുത്ത് നല്‍കിയത്. ഈ രിമോര്‍ട്ടുകളില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.സ്‌ഫോടന ശേഷം ബൈക്കിന്റെ അടുത്തെത്തിയ മാര്‍ട്ടിന്‍ ഇവ കവറില്‍ പൊതിഞ്ഞ് ബൈക്കില്‍ നിക്ഷേപിക്കുകയായിരുന്നു. അന്വേഷണ സംഘത്തോട് കീഴടങ്ങിയ സാഹചര്യവും പ്രതി വിശദീകരിച്ചു.
മാര്‍ട്ടിനെ കോരട്ടിയിലെ മിറാക്കിള്‍ റെസിഡന്‍സി ഹോട്ടലിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. സ്ഥലത്തേക്ക് ഫോറന്‍സിക് വിദഗ്ദരെയും വിളിച്ച് വരുത്തി പരിശോധനകള്‍ പൂര്‍ത്തികരിച്ചു. വി ഡി മാര്‍ട്ടിനെന്നാണ് ഹോട്ടല്‍ രേഖയില്‍ പേര് നല്‍കിയിരിക്കുന്നത്. ഹോട്ടലില്‍ ഹാജരാക്കിയ ആധാറിന്റെ കോപ്പിയും പരിശോധിച്ചു.