കേരള വ്യാപാരി വ്യവസായ ഏകോപനസമിതി കേളകം മേഖല കമ്മിറ്റി രാജിവെക്കുന്നതായി ഭാരവാഹികൾ

കേരള വ്യാപാരി വ്യവസായ ഏകോപനസമിതി കേളകം മേഖല കമ്മിറ്റി രാജിവെക്കുന്നതായി ഭാരവാഹികൾ

കേളകം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കേളകം മേഖല കമ്മിറ്റി രാജിവെക്കുന്നതായി മേഖല പ്രസിഡന്റ് എസ്.ജെ‌ തോമസ്, ജനറൽ സെക്രട്ടറി ബേബിച്ചൻ , ട്രഷറർ വി.ഐ. സെയ്തുകുട്ടി, വൈസ് പ്രസിഡന്റ് സി.എം ജോസഫ് എന്നിവർ കേളകത്ത് പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മുൻ ഭരണ സമിതിയുടെ കാലയളവിലെ സാമ്പത്തിക ബാധ്യത നിലവിലെ ഭരണ സമിതിക്ക് താങ്ങാനാവാത്തതുമൂലമുണ്ടായ പ്രതിസന്ധിയാണ് രാജിക്ക് കാരണമെന്നും, ജില്ലാ പ്രസിഡണ്ടിന് രാജിക്കത്ത് സമർപ്പിച്ചതായും, രാജി തീരുമാനം മേഖലയിലെ എട്ട് യൂനിറ്റുകൾ ഐക്യകണ്ഠേന അംഗീകരിച്ച് എടുത്തതാണന്നും, ഭാവി കാര്യങ്ങൾ ജില്ലാ കമ്മറ്റി തീരുമാനിക്കുമെന്നും നേതാക്കൾ അറിയിച്ചു.