ബസ്സുകളിലെ നിരീക്ഷണ ക്യാമറ; സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ബസ്സുകളിലെ നിരീക്ഷണ ക്യാമറ; സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു


സംസ്ഥാനത്തെ ബസ്സുകളില്‍ സുരക്ഷാ ക്യാമറ ഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

സെപ്റ്റംബര്‍ 30ന് അകം സംസ്ഥാനത്തെ ബസ്സുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്‌നിലവാരമുള്ള കാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി നല്‍കണമെന്ന കെഎസ്ആര്‍ടിസിയുടെയും വാഹന ഉടമകളുടെയും അഭ്യര്‍ഥന പരിഗണിച്ച് ഇത് പിന്നീട് ഒക്ടോബര്‍ 31 വരെ നീട്ടി നല്‍കുകയായിരുന്നു.

വാഹനാപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചത്