വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലിയുടെ ആക്രമണം: ഏഴ് വയസുകാരന് ഗുരുതര പരിക്ക്


വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലിയുടെ ആക്രമണം: ഏഴ് വയസുകാരന് ഗുരുതര പരിക്ക്തൃശ്ശൂർ: വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ 7 വയസ്സുകാരന് ഗുരുതര പരിക്കേറ്റു. സിരുഗുൺട്ര എസ്ററ്റിൽ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. വീട് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ദേഹത്ത് വേറെയും പരിക്കുകളുണ്ട്. അസം സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകനാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. കുട്ടി മലക്കപ്പാറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.