തൃശൂരിൽ പുലിയുടെ ആക്രമണത്തിൽ ഏഴ് വയസുകാരന് ഗുരുതരപരിക്ക്
തൃശൂർ: പുലിയുടെ ആക്രമണത്തിൽ ഏഴ് വയസുകാരന് ഗുരുതരപരിക്ക്. വാൽപ്പാറ സിരുഗുൺട്ര എസ്റ്റേറ്റിൽ ഇന്ന് വൈകിട്ടാണ് സംഭവം.
അസം സ്വദേശികളായ തൊഴിലാളികളുടെ മകനായ പ്രദീപ് കുമാർ എന്ന ഏഴ് വയസുകാരനെയാണ് പുലി ആക്രമിച്ചത്. വീടിന് പുറത്ത് കളിക്കുകയായിരുന്നു കുട്ടി. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്.
കുട്ടിയെ മലക്കപ്പാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.