പ്ലേസ്മെന്റ് ഹോം നേഴ്സിംഗ് & സെക്യൂരിറ്റി ഓണേർസ് വെൽഫെയർ അസോസിയേഷൻ ജില്ലാ കൺവെൻഷൻ

പ്ലേസ്മെന്റ് ഹോം നേഴ്സിംഗ് & സെക്യൂരിറ്റി ഓണേർസ് വെൽഫെയർ അസോസിയേഷൻ ജില്ലാ കൺവെൻഷൻ
കണ്ണൂർ :PHSOA പ്ലേസ്മെന്റ് ഹോം നേഴ്സിംഗ് &  സെക്യൂരിറ്റി ഓണേർസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ കാസർഗോഡ് ജില്ലാ കൺവെൻഷൻ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്നു.
യോഗം സംസ്ഥാന പ്രസിഡന്റ് എം എൻ സന്തോഷ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സംസ്ഥാന സെക്രട്ടറി രാജൻ തോമസ്, സംസ്ഥാന ട്രഷറർ റോയ് പി എബ്രഹാം, സംസ്ഥാന ജോ. സെക്രട്ടറി എസ് ജെ റൊണാൾഡ്, ജില്ലാ സെക്രട്ടറി സാജു വാകാനിപ്പുഴ,ജില്ലാ പ്രസിഡണ്ട് സുനിൽ മാത്യു, ട്രഷറർ സിനി ഫ്രാൻസിസ്തുടങ്ങിയവർ സംസാരിച്ചു.

ഹോം നഴ്സിംഗ് മേഖല സാമൂഹിക പ്രതിബദ്ധതയോട് കൂടി പ്രവർത്തിക്കണമെന്നും ധാർമികവും നൈതികവുമായ പ്രവർത്തന ശൈലി ആണ് ഉണ്ടാകേണ്ടതെന്നുംയോഗത്തിൽ അഭിപ്രായം ഉയർന്നു.

തൊഴിൽ പരിശീലനം ലഭിച്ച, നിലവാരമുള്ള ജോലിക്കാരെ അയക്കുന്നതിൽ സംഘടന പ്രത്യേകം ശ്രദ്ധിച്ചിച്ചു വരുന്നു.
ജസ്റ്റിസ്‌ കെ ടി തോമസിന്റെ ഡോമെസ്റ്റിക് വർക്കേഴ്സ് വെൽഫെയർ ബിൽ എത്രയും വേഗത്തിൽ നടപ്പിലാക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.