തൃശൂര്‍: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. റെയില്‍വെ സ്‌റ്റേഷന്‍ വഞ്ചിക്കുളം ഭാഗത്ത് രാത്രിയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്.
ദിവാന്‍ജിമൂല പാസ്‌പോര്‍ട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഭവ. ഒളരിക്കര സ്വദേശികളായ ശ്രീരാഗ്, സഹോദരന്‍ ശ്രീരേഖ്, അജ്മല്‍, ശ്രീരാജ് എന്നിവര്‍ എറണാകുളത്തുനിന്ന് ട്രെയിനിലെത്തി രണ്ടാംകവാടത്തിലൂടെ പുറത്തേക്കുവന്നു. ഇവരുടെ കൈയിലുണ്ടായിരുന്ന കവര്‍ അല്‍ത്താഫും സംഘവും പരിശോധിച്ചതോടെയാണ് തര്‍ക്കമുണ്ടാകുന്നത്.
മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ്, ശ്രീനേഗ്, പ്രതിയായ അല്‍ത്താഫ് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കുത്തിയ അല്‍ത്താഫിനും സംഘട്ടനത്തില്‍ പരിക്കേറ്റു. ഇയാള്‍ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. പരിക്കേറ്റവരില്‍ രണ്ടു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അക്രമി സംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇരു സംഘത്തിലുംപെട്ട രണ്ടുപേര്‍ പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് സൂചന.